ആഢ്യൻപാറയിൽ ചെറിയ ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിൽ

നിലമ്പൂർ (മലപ്പുറം): ആഢ‍്യൻപാറയിൽ ചെറിയ തോതിൽ ഉരുൾപൊട്ടൽ. ബുധനാഴ്ച വൈകുന്നേരം ആറിനാണ് ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലായി ഉരുൾപൊട്ടലുണ്ടായത്.

കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. അകമ്പാടം - എരുമമുണ്ട റോഡിലെ മതിൽമൂല ഭാഗത്ത് വെള്ളം ഇരച്ച് കയറി. അൽപസമയത്തിനകം തന്നെ വെള്ളം കുറഞ്ഞതിനാൽ അപകടമൊന്നും ഉണ്ടായില്ല. മേഖലയിൽ കനത്ത മഴ തുടരുകയാണ്.

2018ലും 2019ലും ഈ മേഖലയിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് മതിൽമൂലയിലെ 52 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.



Tags:    
News Summary - land slide in adyanpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.