തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ യഥാസമയം തിരികെ വാങ്ങാത്തതിനാൽ കക്ഷികളിൽനിന്നും ഈടാക്കുന്ന സേഫ് കസ്റ്റഡി ഫീസ് കോവിഡ് 19െ ൻറ പശ്ചാത്തലത്തിൽ ലോക്ഡൗൺ അവസാനിച്ച് ഏഴ് ദിവസത്തേക്ക് കൂടി ഒഴിവാക്കിയതായി മന് ത്രി ജി. സുധാകരൻ അറിയിച്ചു. ഭൂമിയുടെ ന്യായവില വർധന നടപ്പിൽ വരുത്തുന്നത് 2020 മേയ് 15 വരെ നീട്ടി. അണ്ടർവാല്യുവേഷൻ കേസുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ചാരിറ്റബിൾ സൊസൈറ്റികളുടെ കുടിശ്ശിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്നിവ സെപ്റ്റംബർ 30 വരെയും ദീർഘിപ്പിച്ചു.
ആധാരമെഴുത്ത്, കൈപ്പട, വെണ്ടർ ലൈസൻസികളുടെ ക്ഷേമനിധിയിൽനിന്ന് 3000 രൂപ വീതം അംഗങ്ങൾക്ക് ധനസഹായം അനുവദിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. രജിസ്േട്രഷൻ പൂർത്തിയാക്കിയ ആധാരങ്ങൾ, സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾ എന്നിവ 15 ദിവസത്തിനുള്ളിൽ കൈപ്പറ്റാതിരുന്നാൽ നിയമാനുസൃത സേഫ് കസ്റ്റഡി ഫീസ് ഈടാക്കിയാണ് തിരികെ നൽകുന്നത്.
സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇത്തരം ആധാരങ്ങളും മറ്റ് രേഖകളും കക്ഷികൾക്ക് കൈപ്പറ്റാൻ സാധിച്ചിരുന്നില്ല. ഏപ്രിൽ 20 മുതൽ ലോക്ഡൗണിൽ ഭാഗികമായി ഇളവുകൾ അനുവദിച്ചതിെൻറ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ ഓഫിസുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാലും ഹോട്സ്പോട്ടുകളിൽ കർശന യാത്രാനിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും ഓഫിസ് പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ രേഖകൾ കൈപ്പറ്റുവാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ലോക്ഡൗൺ പിൻവലിച്ചതിന് ശേഷം ഏഴ് ദിവസം വരെ സബ് രജിസ്ട്രാർ ഓഫിസുകളിൽനിന്ന് സേഫ് കസ്റ്റഡി ഫീസ് ഈടാക്കാതെ തന്നെ രേഖകൾ തിരികെ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.