ഭൂമിയിടപാട്: സഭക്കേറ്റ പേരുദോഷം മാറ്റിയെടുക്കാന്‍ കൂട്ടായി നിൽക്കണം -മാര്‍ ജേക്കബ് മനത്തോടത്ത്

കൊച്ചി: ഭൂമിയിടപാടിൽ അതിരൂപതക്ക്​ പേരുദോഷമുണ്ടായെന്നും അത് മാറ്റിയെടുക്കാന്‍ എല്ലാവരും കൂട്ടായി നില്‍ക്കണമെന്നും എറണാകുളം-അങ്കമാലി അ​േപ്പാസ്​തലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം സ​​​െൻറ്​ മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന സ്ഥാനാ​േരാഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻഗാമികൾ ആർജിച്ചെടുത്ത നല്ല പേര്​ രൂപതക്ക്​ ഉണ്ടായിരു​െന്നന്നും അത് കാത്തുസൂക്ഷിക്കാന്‍ വിശ്വാസികൾക്ക്​ ബാധ്യതയുണ്ടെന്നും ജേക്കബ് മനത്തോടത്ത് ഒാർമിപ്പിച്ചു. അതിരൂപത വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അത് രമ്യമായി പരിഹരിക്കുകയാണ്​ ത​​​​െൻറ ദൗത്യം. ഇതില്‍ താന്‍ പരാജയപ്പെട്ടാല്‍ അതിരൂപതയാണ്​ പരാജയപ്പെടുക. എല്ലാവരും സഹകരിച്ചാൽ അതിരൂപതയുടെ പ്രതിസന്ധി വളരെ വേഗം എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പയുടെ പ്രതിനിധിയായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച് ബിഷപ് ജംബത്തിസ്താ ദിക്വാത്രോ, മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാരായ മാര്‍ സെബാസ്​റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്​റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അതിരൂപതയിലെ പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരത്തിന് കൂട്ടായി പരിശ്രമിക്കാമെന്ന് ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

മാര്‍ ജേക്കബ് മനത്തോടത്തിന് സഭ ഏല്‍പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചതിനൊപ്പം മാര്‍പാപ്പയുടെ സമയോചിത ഇടപെടലില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എല്ലാവ​െരയും ഒന്നിപ്പിക്കാനും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച് ബിഷപ് ജംബത്തിസ്താ ദിക്വാത്രോ പറഞ്ഞു.

സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ ഡോ. ആൻറണി കൊള്ളന്നൂര്‍ അ​േപ്പാസ്​തലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമന ഉത്തരവും അതിരൂപത പ്രോ^ചാന്‍സലര്‍ ഡോ. ജോസ് പൊള്ളയില്‍ പരിഭാഷയും വായിച്ചു. അതിരൂപതയുടെ പുതിയ പ്രോ^പ്രോട്ടോ സിഞ്ചല്ലൂസായി ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. പരസ്യപ്രസ്താവന ഒഴിവാക്കണമെന്നും മാനസിക അകല്‍ച്ച പാടില്ലെന്നും നിര്‍ദേശിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്ത മാര്‍ മനത്തോടത്തി​​​​െൻറ സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും. അതിരൂപതയിലെ കാര്യങ്ങള്‍ സഭാനേതൃത്വവുമായി ചര്‍ച്ച ​െചയ്യാൻ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് തിങ്കളാഴ്ച വത്തിക്കാനിലേക്ക് തിരിക്കും.

മാർ ജേക്കബ് മനത്തോടത്തിെൻ്റ സർക്കൂലർ
കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപതയിലെ നിവിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അനാവശ്യ ചർച്ചകളും സംസാരങ്ങളും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് നിർദേശിച്ചുകൊണ്ട് അതിരുപതിയുടെ പുതിയ അപസ്​തോലിക് അഡ്മിനിസ്​േട്രറ്ററായി നിയമിതനായിരിക്കുന്ന ബിഷപ് മാർ ജേക്കബ് മനത്തോടത്തിെൻ്റ സർക്കൂലർ. നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധി ഒരു വിധത്തിലും സങ്കീർണമാക്കാതെ ശാന്തമായി മറികടക്കാനായി ഒത്തൊരുമിച്ചുള്ള പരിശ്രമം വേണം. ഇതിനായി വാക്കുകളെയും പ്രവർത്തനങ്ങളെയും  പ്രതികരണങ്ങളെയും നിയന്ത്രിക്കണം.

വാസ്​തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മാർ ജേക്കബ് മനത്തോടത്ത്​ സർക്കുലറിൽ ആവശ്യപ്പെടുന്നു. ത​​​െൻറ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അറിയാമായിരുന്നിട്ടും താൻ അത് സ്വീകരിച്ചത് അതിരൂപതയുടെ നന്മ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും മാർ ജേക്കബ് മനത്തോടത്ത് സർക്കുലറിൽ വ്യകതമാക്കുന്നു. ത​​​െൻറ ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിക്കാൻ ഏറ്റവും ആവശ്യമായിരിക്കുന്നത് അതിരൂപത കച്ചേരിയാണ്. മാർപാപ്പയുടെ പുതിയ തീരുമാനമനുസരിച്ച് നിലവിലുള്ള തസ്​തികകളിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് പകരം പൂതിയവർ നിയമിക്കപ്പെടണം. അതിനാൽ  തന്നെ സഹായിക്കുന്നതിനായി മറിച്ചൊരു തീരൂമാനമുണ്ടാകുന്നതുവരെ  അതിരൂപതയുടെ പുതിയ േപ്രാ േപ്രാട്ടോ സിഞ്ചല്ലൂസായി റവ.ഡോ. വർഗീസ്​ പൊട്ടയ്ക്കലിനെ നിയമിച്ചു. േ

പ്രാ ഫിനാൻസ്​ ഓഫീസറായി ഫാ. സെബാസ്റ്റ്യൻ മാണിക്കത്താനെയും, േപ്രാ ചാൻസലറായി ഡോ. ജോസ്​ പൊള്ളയിലിനെയും, േപ്രാ വൈസ്​ ചാൻസലറായി ഡോ. ബിജു പെരുമായനെയും നിയമിച്ചിട്ടുണ്ട്. ഈ മാസം 25 ന് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്​ വത്തിക്കാനിലേക്ക് പോകും. അവിടെയെത്തി അതിരൂപതിയിലെ കാര്യങ്ങൾ സഭാ അധികാരികളുമായി ചർച്ച നടത്തുമെന്നും മാർഗ നിർദേശങ്ങൾ സ്വീകരിക്കുമെന്നും  മാർ ജേക്കബ് മനത്തോടത്ത് സർക്കുലറിൽ വ്യകതമാക്കുന്നു. ഈ സർക്കുലർ ഇന്ന് എറണാകുളം–അങ്കമാലി അതിരുപതയിലെ ദേവാലയങ്ങളിൽ കുർബാന മധ്യേ വായിക്കണമെന്നും മാർ ജേക്കബ് മനത്തോടത്ത് നിർദേശിക്കുന്നു.അതിരൂപതയിൽ വൈദീകസമിതിയടക്കമുള്ളവക്കെതിരെ ഏകപക്ഷീയമായ നിലപാടുകൾ പ്രോത്സാഹിപ്പിക്കു​ന്നുവെന്നടക്കമുള്ള ആരോപണങ്ങൾ അടുത്തിടെ ഉയർന്നിരുന്നു.

നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവർത്തനം അഡ്മിനിസ്​േട്രറ്റർ നിയമനത്തോടെ സസ്​പെൻ്റ് ചെയ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ അഡ്മിനിസ്​േട്രറ്റർക്ക്​ ഇൗ സമിതികൾക്ക് മാറ്റം വരുത്തുകയോ അവ പുന:സംഘടിപ്പിക്കുകയോ ചെയ്യാം​. വിവിധ തലങ്ങളിൽ അതൃപ്​തി നിലനിൽക്കുന്ന സ്ഥിതിക്ക്​ ഇവ സംബന്ധിച്ച്​ അഡ്മിനിസ്​േട്രറ്ററുടെ തീരുമാനങ്ങൾക്ക്​ വലിയ പ്രസക്​തിയാണുള്ളത്​.
 

Tags:    
News Summary - Land Issues: Syro Malabar Sabha Apostolic Administrator Publish Circular -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.