തൊടുപുഴ: ഭരണപക്ഷ പാർട്ടികൾ അടക്കം എതിർക്കുേമ്പാഴും സ്വകാര്യ കമ്പനികളും വ്യക്തികളും കൈവശപ്പെടുത്തിയ സംസ്ഥാനത്തെ ആയിരക്കണക്കിനേക്കർ തോട്ടഭൂമി ഏറ്റെടുക്കൽ നടപടിയുമായി സ്പെഷൽ ഒാഫിസർ മുന്നോട്ട്. ഏറ്റെടുക്കലിനെതിരെ സി.പി.എം അടക്കം രാഷ്ട്രീയ കക്ഷികൾ മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്തി വരുന്നതിനിടെ ഏറ്റെടുത്ത ഭൂമി ഒഴിപ്പിച്ചെടുക്കുന്നതിന് സ്പെഷൽ ഒാഫിസർ നടപടി തുടങ്ങി.
ഒഴിപ്പിക്കലിനു മാർഗനിർദേശംതേടി റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം എതിർപ്പിെൻറ പശ്ചാത്തലത്തിൽ ഏറ്റെടുക്കലിന് ആധാരമായ കാരണങ്ങളും എണ്ണമിട്ട് വിശദീകരിക്കുന്നു. ഒഴിയാൻ അനുവദിച്ച 15 ദിവസ കാലാവധി ബുധനാഴ്ച അവസാനിച്ച 6217.25 ഏക്കർ അടിയന്തരമായി സർക്കാറിേൻറതാക്കുന്നതിനു മുന്നോടിയായാണ് നടപടി.സംസ്ഥാനത്ത് സ്വാതന്ത്രത്തിന് മുമ്പ് ഇംഗ്ലീഷ് കമ്പനികളും പൗരന്മാരും കൈവശംവെച്ചിരുന്ന ഭൂമി സ്വാതന്ത്ര്യത്തിനുശേഷം നിലവിലെ കൈവശക്കാർക്ക് നിയമപ്രകാരം കൈമാറിയിട്ടില്ലെങ്കിൽ ആ ഭൂമി ഏറ്റെടുക്കുന്നതിനാണ് സ്പെഷൽ ഒാഫിസറെ നിയോഗിച്ചത്.
പീരുമേട് താലൂക്കിെല ഏലപ്പാറ, പീരുമേട്, പെരിയാർ വില്ലേജുകളിലായി പോബ്സൺ എൻറർപ്രൈസസ് ഉൾപ്പെടെ കൈവശക്കാരായ 6217.25 ഏക്കറും ഹാരിസൺ മലയാളം ലിമിറ്റഡിെൻറ 38170. 92 ഏക്കറും ഉൾപ്പെടെ 19 ഉത്തരവുകളിലൂടെ 44,388.17 ഏക്കറാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റെടുത്തത്. ഇതിൽ 6217.25 ഏക്കർ ഒഴിപ്പിച്ചെടുക്കാനാണ് സർക്കാറിെൻറ അനുമതി തേടിയത്. 3015 ഏക്കർ ഏറ്റെടുക്കാനും നടപടി പൂർത്തിയായെങ്കിലും പോബ്സൺ സ്റ്റേ വാങ്ങി.
തോട്ടം ഏറ്റെടുക്കലിെൻറ പേരിൽ തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻ കരുതൽ നടപടിയും വിശദീകരിച്ചാണ് 10 ദിവസം മുമ്പ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. തോട്ടം സംരക്ഷിക്കുന്നതിനു പുറമെ തൊഴിലാളികൾക്ക് കിടപ്പാടവും ഭൂമിയും ലഭ്യമാക്കാൻ കൂടി ലക്ഷ്യമിട്ടുള്ള സമഗ്ര നിർദേശങ്ങളാണ് കത്തിലുള്ളത്. ഏറ്റെടുത്ത തോട്ടങ്ങളിലെ തൊഴിലാളികളുടെ അധ്വാനഫലം അവർക്കും സർക്കാറിനും ലഭ്യമാകുന്ന രീതിയിൽ സർക്കാർ നിയന്ത്രണത്തിൽ തൊഴിലാളികളുടെ സൊസൈറ്റി രൂപവത്കരിച്ച് നടത്തിപ്പ് ഏൽപിച്ചു െകാടുക്കുക, ഇന്ത്യൻ കോഫി ഹൗസ് മാതൃകയിൽ തോട്ടം നടത്തിപ്പ് തൊഴിലാളികളിൽ നിക്ഷിപ്തമാക്കുക, വയനാട്ടിെല പ്രിയദർശിനി പ്ലേൻറഷൻസ് മാതൃകയിൽ സർക്കാർ നേരിട്ട് നടത്തുക തുടങ്ങിയവയാണ് നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.