കൊച്ചി: കര്‍ദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ ചുമതല തിരികെ നൽകിയത് ഭൂമി വിവാ ദത്തിലെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണെന്ന അതിരൂപതയുടെ നിലപാട് തള്ളിക്കൊണ്ട് മുൻ അപ്പോസ്തലിക് അഡ്മിനിട്രേറ ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് രംഗത്ത്. ആലഞ്ചേരിക്ക് തിരികെ ലഭിച്ചത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരിഗണിച്ച ശേഷമല്ലെന്നും തൻെറ റിപ്പോർട്ടിന്മേലുള്ള വത്തിക്കാൻെറ നടപടി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഇടപാടിൽ വത്തിക്കാൻ ഇപ്പോഴും നടപടിയെടുത്തിട്ടില്ല. ഇപ്പോഴത്തെ നടപടികൾ തൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണെന്ന അതിരൂപതയുടെ അവകാശവാദം ശരിയല്ലെന്നും ബിഷപ്പ് ജേക്കബ് മനത്തോടത്ത് പ്രതികരിച്ചു. ഭൂമി വിവാദം സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാൻ തള്ളിക്കളഞ്ഞുവെന്നായിരുന്നു കർദിനാൾ പക്ഷത്തിൻെറ നിലപാട്.
അതേസമയം, സഭയിൽ ഐക്യം നിലനിർത്തണമെന്ന് ആവശ്യപ്പെടുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഇന്ന് സിറോ മലബാർ സഭയിലെ പള്ളികളിൽ വായിച്ചു. തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും യേശുവിൻെറ ശൈലിയില്‍ സ്വീകരിക്കണമെന്നും പോരായ്മകളെ എളിമയോടെ അംഗീകരിക്കാമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.