??.??. ???? ???????? ?????????? ????????? ??.??????? ?????????? ??????????? ????????

ലളിത ടീച്ചര്‍ക്ക് മറക്കാനാവുന്നില്ല; ഊര്‍ജസ്വലയായ വിദ്യാര്‍ഥിനിയെ

കണ്ണൂര്‍: വിതുമ്പുന്നതിനിടെ ടീച്ചര്‍ പറഞ്ഞു: കഴിഞ്ഞവര്‍ഷം ഭര്‍ത്താവിന്‍െറ വിയോഗത്തിനുശേഷം തന്നെ ഏറെ വേദനിപ്പിച്ച വാര്‍ത്തയുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കായികാധ്യാപിക, കണ്ണൂര്‍ ചൊവ്വ ‘ലാവണ്യ’യില്‍ കെ.വി. ലളിത ലക്ഷ്മണിന് അഞ്ചു വര്‍ഷത്തെ ഓര്‍മകളാണ് അയവിറക്കാനുണ്ടായിരുന്നത്.

ചെന്നൈ തൗസന്‍റ് ലൈറ്റ്സിലെ ചര്‍ച്ച് പാര്‍ക് കോണ്‍വെന്‍റ് ഹൈസ്കൂളില്‍ ജോലി ചെയ്തപ്പോഴാണ് ഇവര്‍ ജയലളിതയെ പരിശീലിപ്പിച്ചത്. 80കാരിയായ ടീച്ചര്‍ തന്‍െറ ഊര്‍ജസ്വലയായ വിദ്യാര്‍ഥിനിയെ കുറിച്ച് അഭിമാനത്തോടെ പറയുന്നതിനിടെ ടി.വിയില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതു കണ്ടപ്പോള്‍ വിതുമ്പലടക്കാനായില്ല.

അമ്മാവനൊപ്പം മദ്രാസില്‍ താമസിക്കുമ്പോഴാണ് 1959ല്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. 1964വരെ തുടര്‍ന്ന മദ്രാസ് ജീവിതം ജയയുടെ അഞ്ചു മുതല്‍ 10ാം ക്ളാസ് വരെയുള്ള പരിശീലനത്തിനും കാരണമായി. കുറ്റാലത്തെ കോളജില്‍ ജോലി ലഭിച്ചപ്പോഴാണ് മദ്രാസില്‍നിന്ന് മടങ്ങിയത്. പിന്നീട് 1965ല്‍ കണ്ണൂര്‍ എസ്.എന്‍ കോളജില്‍ അധ്യാപികയായി ജോലി ആരംഭിച്ച അവര്‍ 1992ല്‍ വിരമിച്ചു.

ബാഡ്മിന്‍റണ്‍, വോളിബാള്‍ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജയലളിത പാട്ടിലും ഡാന്‍സിലും കഴിവ് തെളിയിച്ചിരുന്നതായി ടീച്ചര്‍ അനുസ്മരിച്ചു. അമ്മാവന്‍െറ മകള്‍ മീറ ഗോപാലന്‍െറ സഹപാഠികൂടി ആയിരുന്നതിനാല്‍ ജയയുമായി പ്രത്യേകം അടുപ്പം സൂക്ഷിക്കാനും സാധിച്ചിരുന്നു.

തുടര്‍ച്ചയായി എല്ലാ ക്ളാസുകളിലും ഒന്നാം സ്ഥാനത്തത്തെി 10ാം ക്ളാസില്‍ റാങ്ക് നേടിയ ജയലളിതയെ അയര്‍ലന്‍ഡില്‍ മെഡിസിന്‍ പഠിക്കാനയക്കുമെന്ന് അധ്യാപികമാര്‍ പറയുമ്പോള്‍ തനിക്ക് അഭിഭാഷക ആവണമെന്നായിരുന്നു മറുപടി.

പിന്നീട് താല്‍പര്യമില്ലായിരുന്നിട്ടും അമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങി സിനിമ നടിയായി.പ്രശസ്തിയുടെ പടവുകള്‍ കയറിപ്പോകുമ്പോഴും കാണണമെന്ന് ടീച്ചര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ബന്ധുവഴി കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് പോയസ് ഗാര്‍ഡനില്‍ പോയെങ്കിലും കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം നടക്കുന്നതിനാല്‍ ജയലളിതയെ കാണാതെ മടങ്ങേണ്ടിവന്നു.

എയര്‍ഫോഴ്സ് ഫൈ്ളറ്റ് എന്‍ജിനീയറായിരുന്ന പരേതനായ ഒ.പി. ലക്ഷ്മണന്‍െറ ഭാര്യയായ ലളിത മകന്‍ അജോയ് ലക്ഷ്മണോടൊപ്പം കണ്ണൂരില്‍ വിശ്രമജീവിതം നയിക്കുകയാണ്.

Tags:    
News Summary - lalitha teacher to sweet memmory of jaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.