മലപ്പുറം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. യുവാക്കളെ ജോലി വാഗ്ദാനം നൽകുന്ന തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുത്തിയ മലപ്പുറം ചെമ്മങ്കടവ് സ്വദേശി രവീന്ദ്രനാണ് (58) അറസ്റ്റിലായത്.
രണ്ട് മുതൽ എട്ടുലക്ഷം രൂപ വരെയാണ് ഒരാളിൽനിന്ന് സംഘം തട്ടിയെടുത്തത്. വിമാനത്താവളത്തിെൻറ വ്യാജ ലെറ്റർ പാഡും സീലും ഉൾപ്പെടെ നിർമിച്ച ഇവർ ഇല്ലാത്ത തസ്തികകളിലേക്ക് നേരിട്ട് നിയമനമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് യുവാക്കെള കെണിയിൽ വീഴ്ത്തിയത്. അഞ്ച് ലക്ഷം രൂപ നഷ്ടമായ മലപ്പുറം സ്വദേശി പൊലീസിന് പരാതി നൽകിയിരുന്നു.
നിരവധി തവണ വിമാനത്താവളത്തിൽ എത്താൻ ഉദ്യോഗാർഥികളോട് നിർദേശിച്ചിരുന്നു. അവിടെ എത്തുേമ്പാൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കിയയക്കുകയാണ് പതിവ്. ആദ്യം ഒരു ലക്ഷവും പിന്നീട് ബാക്കി തുകയും ആവശ്യപ്പെടുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ളവർ ഉൾപ്പെടെ തട്ടിപ്പിനിരയായതിനാൽ അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ജോബി തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.