Posted On
date_range Updated On
date_range ലേക് പാലസ് കൈയേറ്റം: കലക്ടറുടെ നോട്ടീസിെന ചോദ്യം ചെയ്ത ഹരജി ഹൈകോടതിയിൽ
കൊച്ചി: ലേക് പാലസ് റിസോർട്ടിെൻറ ഭൂമികൈയേറ്റത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ ആലപ്പുഴ ജില്ലാ കലക്ടർ ഇന്ന് വിശദീകരണം നൽകും. നേരത്തെ ജില്ലാ കലക്ടറുടെ നോട്ടീസ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. മുൻ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി അനുപമയും ഹൈകോടതിയിൽ ഇന്ന് വിശദീകരണം നൽകിയേക്കും. നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഡയറക്ടർ ആയ വാട്ടർ വേൾഡ് ടൂറിസം കമ്പനിയാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.