കണ്ണൂര്‍: പാലത്തായി പീഡനക്കേസിന്‍റെ തുടരന്വേഷണത്തില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെക്കൂടി ചുമതലപ്പെടുത്തുമെന്ന സൂചന. കാസര്‍ഗോഡ് എസ്.പി ഡി ശില്‍പ്പ, കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രേഷ്മ രമേശ് എന്നിവരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പ്രതിയായ അധ്യാപകനെതിരെ പോക്‌സോ ചുമത്താതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് ഏറെ വിമർശിക്കപ്പെട്ടിരുന്നു.
നിലവിൽ കേസന്വേഷിക്കുന്നത് ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ്. ഇദ്ദേഹം പ്രതിയായ ബി.ജെ.പി നേതാവായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വനിതാസംഘടനകളും മറ്റ് നിരവധി പേരും ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ കുടുംബവും രംഗത്ത് വന്നതോടെയാണ് പുതിയ നിയമനം.
തുടരന്വേഷണത്തിന് വനിത ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പോക്‌സോ ചുമത്തണോയെന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിർണായക ഘടകമാകും.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.