യുവതി കുളത്തിൽ മരിച്ച നിലയിൽ

അരൂർ: യുവതിയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ കടവനത്തറ സ്വദേശി അശ്വതി (22) ആണ് മരിച്ചത്. നെട്ടൂർ ലേക് ഷോർ ആശുപത്രിയിലെ ജീവനക്കാരിയായ അശ്വതിയെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അശ്വതി ജോലിക്ക് എത്താതായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് അമ്മയെ ഫോൺ ചെയ്ത് വിവരം തിരക്കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

കുഞ്ഞുമോൻ - ലത ദമ്പതികളുടെ മകളാണ്. സഹോദരൻ: അനന്തു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കു ശേഷം. 

Tags:    
News Summary - lady found dead in pond near home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.