നിസാർ പുതുവനക്ക്​ ലാഡ്​ലി മീഡിയ അവാർഡ്​

ന്യൂഡൽഹി: യുനൈറ്റഡ്​ നേഷൻ പോപുലേഷൻ ഫസ്​റ്റ്​ ഡോട്ട്​ ഒാർഗുമായി ചേർന്ന്​ ഏർപ്പെടുത്തിയ മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള ലാഡ്​ലി മീഡിയ അവാർഡിന്​ ‘മാധ്യമം’ ആലപ്പുഴ ലേഖകൻ നിസാർ പുതുവന അർഹനായി. 2017ൽ മാധ്യമം ഒാൺലൈനിൽ പ്രസിദ്ധീകരിച്ച ‘ഉൗരുകളിൽ ഇളം ചോര നിലവിളിക്കു​ന്നു’, ‘തമിഴകത്തെ ചാവു നിലങ്ങൾ’ എന്നീ അന്വേഷണാത്മക വാർത്താപരമ്പരകൾക്കാണ്​ അവാർഡ്​.

തമിഴ്​ഗ്രാമങ്ങളിൽ ദുരഭിമാനത്തി​​​െൻറയും ജാതി വെറിയുടെയും പേരിൽ കൊല്ലപ്പെടുന്ന പെൺകുട്ടികളെ കുറിച്ച അന്വേഷണ പരമ്പരയായിരുന്നു ‘ഉൗരുകളിൽ ഇളം ചോര നിലവിളിക്കു​േമ്പാൾ’​. നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡ്​, കേരള മീഡിയ അക്കാദമി ഫെലോഷിപ്, ഗ്രീൻ റിബൺ അവാർഡ്​, ഉജ്ജ്വല ജ്വാല-ഭൂമിക്കാരൻ പുരസ്​കാരം, അംബേദ്​കർ പഠനവേദി അവാർഡ്​, യുനിസെഫ്​ സ്​പെഷൽ അച്ചീവ്​മ​​െൻറ്​ പുരസ്​കാരം, അംബേദ്​കർ മാധ്യമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്​.

ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂർ പുതുവനയിൽ മൈതീൻകുഞ്ഞി​​​െൻറയും ജമീലയുടെയും മകനാണ്​. ഭാര്യ ഷഹന സൈനുലാബ്​ദീൻ. മകൻ അഹ്​മദ്​ നഥാൻ. ന്യൂഡൽഹി യുനൈറ്റഡ്​ സർവിസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യ ഹാളിൽ നടന്ന ചടങ്ങിൽ പി. സായ്​നാഥ്​, പ്രമുഖ മാധ്യമ പ്രവർത്തക നളിനി സിങ്​ എന്നിവരിൽനിന്ന്​ അവാർഡ്​ ഏറ്റുവാങ്ങി. സനൂപ്​ ശശിധരൻ (മീഡിയ വൺ), കെ. രാജേന്ദ്രൻ (കൈരളി), റിച്ചാർഡ്​ ജോസഫ് ​(ദീപിക), ടി. അജീഷ്​ (മലയാള മനോരമ) എന്നിവർക്കും പുരസ്​കാരം ലഭിച്ചു.

Tags:    
News Summary - Ladly Media Award to Nissar Puthuvana - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.