1. മൃതദേഹങ്ങൾ പൊലീസും ഫയർഫോഴ്​സും ചേർന്ന്​ പുറത്തെടുക്കുന്നു 2. മരിച്ച ധന്യയും വത്സമ്മയും

കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം പാറക്കുളത്തിൽ​

കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന്​ സമീപത്തെ പാറക്കുളത്തിൽ​ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടിൽ വത്സമ്മ (59)യുടെയും മകൾ ധന്യ (37)യുടെയും മൃതദേഹങ്ങളാണ്​ പനച്ചിക്കാട്ട്​ പുലിയാട്ടുപാറക്കുളത്തിൽ കണ്ടെത്തിയത്​.

തിങ്കളാഴ്ച പുലർച്ചെ മുതൽ ഇവരെ കാണാനില്ലെന്ന്​ ചിങ്ങവനം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തെരച്ചിൽ തുടരുന്നതിനിടെയാണ്​ രാവിലെ കുളത്തിൽ മൃതദേഹങ്ങൾ കണ്ടത്​. ചിങ്ങവനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളജ്​ ആശുപത്രിയി മോർച്ചറിയിലേക്ക്​ മാറ്റി.

വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിട്ടുണ്ട്​. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ്​ സൂചന.

Tags:    
News Summary - Ladies Dead Bodies found in Pond in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.