'മനസ്സിലാക്കി കളിച്ച്​' മുഖ്യമന്ത്രി; വ്യാപാരികൾ സമരത്തിൽനിന്ന്​ പിന്മാറി, നാളെ കട തുറക്കില്ല

തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ കടകൾ തുറക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന്​ വ്യാപാരി വ്യവസായ ഏകോപന സമിതി പിന്മാറി. വ്യാപാരികളുടെ ആവശ്യ​ങ്ങളോട്​ അനുഭാവപൂർവം നടപടി എടുക്കാമെന്ന്​ മുഖ്യമന്ത്രി ഫോണിൽ വിളിച്ച്​ നൽകിയ ഉറപ്പ്​ പരിഗണിച്ചാണ്​ പിന്മാറ്റമെന്ന്​ ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസറുദ്ദീൻ മാധ്യമങ്ങളോട്​ പറഞ്ഞു.

Full View

എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ വ്യാഴാഴ്ച മുതൽ സ്വന്തം നിലക്ക്​ കടകൾ പൂർണമായും തുറക്കുമെന്ന്​ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്​തമല്ലെന്നും​ ടി. നസറുദ്ദീൻ ചൂണ്ടികാട്ടിയിരുന്നു. എന്നാൽ, വ്യാപാരികളുടെ ഈ നിലപാടിനെതിരെ ഇന്ന​െല മുഖ്യമന്ത്രി രൂക്ഷമായാണ്​ പ്രതികരിച്ചത്​. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും മറ്റൊരു രീതിയില്‍ തുടങ്ങിയാൽ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നുമാണ്​ മുഖ്യമന്ത്രി പറഞ്ഞത്​. അത്​ മനസ്സിലാക്കി കളിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രി അയഞ്ഞത്​. വ്യാപാരികളുമായി ചർച്ച നടത്താ​മെന്നും ആവശ്യമായ ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി നസറുദ്ദീൻ പറഞ്ഞു. 

Tags:    
News Summary - KVVES step back from strike; shop will not open tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.