Posted On
date_range Updated On
date_range കെ.വി. വിജയദാസ് എം.എൽ.എയുടെ നില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ
മുളങ്കുന്നത്തുകാവ്: കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസിനെ തലയിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കോവിഡിനെ തുടർന്നായിരുന്നു എം.എൽ.എയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്.
ഇവിടെ മറ്റ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഐ.സിയുവിൽ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധനയിൽ തലയുടെ വലതുവശത്ത് രക്തസ്രാവം കണ്ടെത്തി. പ്രഷർ കൂടുതലായതിനെ തുടർന്നായിരുന്നു ഇത്.
പ്രഷർ കുറക്കാനായി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എം.എൽ.എയുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.