തിരുവനന്തപുരം: സാക്ഷരതയുടെ മറ്റൊരു പേരായ കെ.വി. റാബിയയുടെ വിയോഗം ഏറെ ദുഃഖകരമാണ്. ജീവിതത്തിലെ അനേകം പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു സാമൂഹിക ദൗത്യത്തിന് ആത്മസമർപണം ചെയ്തതിന്റെ പ്രകാശം അവരുടെ ജീവിതത്തിലുടനീളം ജ്വലിച്ചു നിന്നു.
ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ദീപം കൊളുത്തിയ മഹത്തായ വ്യക്തിത്വം കേരളത്തിന്റെ സാക്ഷരതാ ചരിത്രത്തില്‍ സ്വർണ അക്ഷരങ്ങളില്‍ എഴുതപ്പെട്ട പേരാണ്. സമൂഹത്തിന് പ്രചോദനമായിരുന്ന കെ.വി. റാബിയയുടെ ജീവിതം സമൂഹപരിവര്‍ത്തനത്തിന് കരുത്തായ മുന്നേറ്റങ്ങളുടെ പ്രതീകമായിരുന്നു.
അവരുടെ മരണം ഒരാളുടെ നഷ്ടമല്ല, ഒരു കാലഘട്ടത്തിന്റെ നഷ്ടമാണെന്ന് എസ്.ഡി പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.