കുവൈത്തിൽ എമർജൻസി സർട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസ് ഒഴിവാക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: കുവൈത്തിൽ ഏപ്രിൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിൻ്റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത ്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന് ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

സ്ഥിര ജോലിയും വരുമാനവുമില്ലാത്ത മലയാളികൾ ഉൾപ്പെടെ 40,000 ഇന്ത്യക്കാർക്കാണ് ഇതിൻ്റെ ആനുകൂല്യം ലഭ്യമാകുന്നത്.അഞ്ച് കുവൈത്ത് ദിനാറാണ് ഇന്ത്യൻ എംബസി എമർജൻസി സർട്ടിഫിക്കറ്റിന് ഈടാക്കുന്നത്.

ഇത് ഒഴിവാക്കുന്നത് നിരവധി പേർക്ക് ആശ്വാസമാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് കുവൈറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

Tags:    
News Summary - Kuwait emergecy certificate fee-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.