നാളെ മുതൽ കുറ്റിപ്പുറം പാലം വഴി ഗതാഗത നിരോധനം

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം ഉപരിതല നവീകരണത്തി​​െൻറ ഭാഗമായി എൻ.എച്ച് സംഘം സ്ഥലം സന്ദർശിച്ചു. അസി. എക്സിക്യ ൂട്ടിവ് എൻജിനീയർ ഇസ്മായിലി​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. ബുധനാഴ്ച മുതൽ എട്ടുദിവസം റോഡ് പൂർണമാ യി അടച്ചിട്ടാകും പ്രവൃത്തി നടത്തുക.

രാത്രി ഒമ്പതു​ മുതൽ രാവിലെ ആറു​ വരെയാണ്​ ഗതാഗത നിരോധനം. ടാർ, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത മിശ്രിതം മൂന്നു മണിക്കൂറോളം ചൂടാക്കി രണ്ടു മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളിലെ റോഡി​​െൻറ അറ്റകുറ്റപ്പണി നടത്തുന്നത്. ദിവസവും 300 ചതുരശ്രയടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനി പമ്പയോടു ചേര്‍ന്ന തകര്‍ന്ന റോഡും ഇൻറര്‍ലോക്ക് ചെയ്ത് നവീകരിക്കും.

മിനി പമ്പയിലെ പാതയോരത്തെ ആല്‍മരത്തില്‍നിന്ന്​ തുടര്‍ച്ചയായി വെള്ളം വീണ് ടാറിളകി റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇൻറര്‍ലോക്ക് കട്ടകള്‍ പതിക്കുന്നത്. ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളില്‍ കോഴിക്കോട്ടുനിന്ന്​ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴിയോ പുത്തനത്താണിയില്‍നിന്ന്​ പട്ടര്‍നടക്കാവ് -തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.

Tags:    
News Summary - kuttippuram bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.