കുറ്റിപ്പുറം പാലത്തിൽ രാത്രിയാത്ര നിരോധിച്ചു; അറ്റകുറ്റപ്പണി തുടങ്ങി

കുറ്റിപ്പുറം: രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ രാത്രി യാത്ര നിരോധിച്ച്​ കുറ്റിപ്പുറം പാലത്തിൽ അറ്റകുറ്റപ്പണ ികള്‍ ആരംഭിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന്​ ബാരിക്കേഡ് സ്ഥാപിച്ച് വാഹനഗതാഗതം പൂർണമായി നിരോധിച്ചാണ് പ്രവൃത്തി കൾ ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ എട്ട് ദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കും. വാഹനങ്ങൾ വഴിതിരിച്ചുവിടാൻ വിവിധ പോയൻറുകളിൽ പൊലീസിനെയും ട്രോമാകെയർ പ്രവർത്തകരെയും വിന്യസിച്ചു.

ട്രെയിൻ യാത്രക്കാർ പാലത്തിലൂടെ നടന്നാണ് റെയിൽവേ സ്​റ്റേഷനിൽ എത്തിയത്. കുഴികളിൽ കോൺഗ്രീറ്റിങ് ചെയ്യുന്ന പ്രവൃത്തിയാണ് ആദ്യദിവസം നടന്നത്. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇൻറർലോക്ക് ചെയ്ത് നവീകരിക്കും.

ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളില്‍ കോഴിക്കോട്ടുനിന്ന്​ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴിയോ പുത്തനത്താണിയില്‍നിന്ന്​ പട്ടര്‍നടക്കാവ്-തിരുനാവായ- ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.

Tags:    
News Summary - kuttippuram bridge closed for night travel -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.