കുറ്റിപ്പുറം (മലപ്പുറം): കുറ്റിപ്പുറം പാലത്തിനടിയിൽനിന്ന് കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതം. മലപ്പുറം എസ്.പിയുടെ ചുമതല വഹിക്കുന്ന പാലക്കാട് എസ്.പി പ്രതീഷ് കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റിപ്പുറത്ത് ക്യാമ്പ് ചെയ്താണ് വിവരങ്ങൾ ശേഖരിക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ േബാംബ് സ്ക്വാഡുകളാണ് സംയുക്ത പരിശോധന തുടരുന്നത്.
കഴിഞ്ഞദിവസം ലഭിച്ചതിെൻറ അവശിഷ്ടങ്ങളോ മറ്റ് ഭാഗങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായാണിത്. തൃശൂരിൽ നിന്നുള്ള മൊബൈൽ ഫോറൻസിക് വിഭാഗവും സ്ഥലത്തുണ്ട്. കുഴിബോംബ് അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. പൊലീസിനെ അറിയിച്ച യുവാവും യുവതിയും കാണുന്നതിന് മുമ്പ് ഇവ മറ്റാരെങ്കിലും കണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ചാക്കിലുള്ള കഷ്ണങ്ങൾ പ്രദേശത്ത് പരന്ന് കിടക്കാനുള്ള കാരണവും അന്വേഷിക്കുന്നു. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന കുഴിബോംബുകളാണിവ. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് എസ്.പി ശശികുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം. ഉല്ലാസ് കുമാർ, തിരൂർ ഡിവൈ.എസ്.പി ഉല്ലാസ് എന്നിവരടങ്ങുന്ന സംഘമാണ് ബോംബ് കുറ്റിപ്പുറത്തെത്തിയതിെൻറ വിശദാംശങ്ങൾ അന്വേഷിക്കുന്നത്. ഇവർ ശനിയാഴ്ചയും പരിശോധന നടത്തി. പാലത്തിൽനിന്ന് താഴേക്ക് എറിഞ്ഞതാകാമെന്ന നിഗമനത്തിൽ ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തും. ചാക്കുകൾ കിടന്ന സ്ഥലത്തെ കുഴി എങ്ങനെ രൂപപ്പെട്ടതാണെന്നും അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.