Posted On
date_range Updated On
date_range കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബി.ജെ.പി മുൻജില്ല പ്രസിഡന്റ്
പത്തനംതിട്ട: പത്തനംതിട്ട നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡുദാന ചടങ്ങിൽ സംസാരിക്കുകയായിരുന്ന കവി കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബി.ജെ.പി മുൻജില്ല പ്രസിഡന്റ്. ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് പ്രതാപചന്ദ്ര വർമ്മയും ഒപ്പമെത്തിയ ബന്ധുവുമാണ് കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. വൈറൽ താരം കേരളത്തിലെത്തി വിവാഹം ചെയ്ത സംഭവം പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ ആയിരുന്നു ഇവരുടെ പ്രതിഷേധം.
സമകാലിക ദലിത് വിഷയങ്ങളും കുരീപ്പുഴ സംസാരിച്ചു. ഇതിനെതിരെ കുരിപ്പുഴയുമായി വാക്കു തർക്കമുണ്ടായി. ബഹളം വെച്ചവരെ സംഘാടകർ ഇടപെട്ട് പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്. അതേസമയം, സാംസ്കാരിക പരിപാടിയിൽ രാഷ്ട്രീയം പറഞ്ഞതിന് എതിർക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതാപചന്ദ്ര വർമ്മ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.