മൂന്നാര്‍: കൊട്ടക്കാമ്പൂരിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനം കടന്നുപോകുന്ന ഭാഗങ്ങള്‍ പുനര്‍നിർണയിക്കാൻ റവന്യൂ വകുപ്പ് അടിയന്തര റിപ്പോർട്ട് തയാറാക്കുന്നു. സര്‍ക്കാര്‍ വിജ്ഞാപനം െചയ്ത പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കിയുള്ളതാകും ഇത്. കൊട്ടക്കാമ്പൂരിൽ കടകളുള്ള ഭാഗവും കടവരിയിലെ കൃഷിയിടങ്ങളും പരിധിക്ക് പുറത്താവും. ഇൗ മേഖല ദേവികുളം സബ് കലക്ടർ പ്രേംകുമാറിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച സന്ദര്‍ശിച്ചിരുന്നു. തുടർന്നാണ് ഇത്തരത്തിലെ നീക്കം. പ്രദേശത്ത് വര്‍ഷങ്ങളായി കൃഷി നടക്കുന്നതായുള്ള വനംവകുപ്പ് റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് ഇരുവകുപ്പുകളും ചേർന്ന് വിവാദ കൈയേറ്റ മേഖലയായ വട്ടവട, കൊട്ടക്കാമ്പൂര്‍, കടവരി മേഖലകള്‍ സന്ദര്‍ശിച്ചത്.
വൈൽഡ് ലൈഫ് വാർഡൻ അടക്കമുള്ളവരാണ് വനംവകുപ്പിനെ പ്രതിനിധാനം ചെയ്തത്. സംഘത്തെ കര്‍ഷകരുടെ നേതൃത്വത്തിൽ തടയുകയും കര്‍ഷകരെ കുടിയൊഴിപ്പിക്കാൻ വനപാലകര്‍ ശ്രമിക്കുന്നതായി പരാതിപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച എത്തുന്ന മന്ത്രി സമിതിക്ക് മുന്നില്‍ നിജസ്ഥിതി റിപ്പോർട്ട് സമർപ്പിക്കുന്നതിെൻറ ഭാഗമായാണ് സബ് കലക്ടർ സ്ഥലത്തെത്തിയത്. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിച്ച് പദ്ധതി നടപ്പാക്കുകയെന്ന സർക്കാർ നിലപാടിന് അനുകൂലമാകുന്ന റിപ്പോർട്ടാകും അദ്ദേഹം കൈമാറുക എന്നാണ് സൂചന. എന്നാല്‍, ഇടുക്കി എം.പി ജോയിസ് ജോര്‍ജടക്കം കൈവശംവെച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനൊപ്പം ഉണ്ടാവില്ല. എം.പിയുടെ പട്ടയം റദ്ദാക്കിയ ഉദ്യോഗസ്ഥൻ സബ് കലക്ടർ തന്നെയായതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.