ശ്രീകണ്ഠപുരം (കണ്ണൂർ): കുന്നത്തൂർപാടിയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30ഓടെ കുന്നത്തൂർപാടി കവലയിലെ വലിയ കയറ്റത്തിലാണ് അപകടം. കയറ്റത്തിൽ വച്ച് തീർഥാടകർ സഞ്ചരിച്ച ബസ് പിറകോട്ടുരുണ്ട് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. മുത്തപ്പൻ മടപ്പുരയിലേക്ക് പോകുന്നവരാണ് ബസിലുണ്ടായിരുന്നത്.
25ഓളം പേരാണ് ബസിലുണ്ടായിരുന്നത്. 12 പേർക്ക് സാരമായി പരിക്കേറ്റു. രണ്ടുപേരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും 10 പേരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഴീക്കോട് അലവിൽ സ്വദേശികളായ കമല, ശുഭ, സജിത, ജലജ, രേഷ്മ, പ്രസീത, ജയശ്രീ, ശോഭ, ജയ, ശീതൾ എന്നിവർക്കും ഡ്രൈവർ അതുലിനുമാണ് സാരമായി പരിക്കേറ്റത്. അപകടം നടന്ന ഉടനെ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് സാജു സേവിയറിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ പയ്യാവൂരിലെ മേഴ്സി ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയാണ് കണ്ണൂരിലെയും പരിയാരത്തെയും ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.