മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റാനും ശ്രമിച്ചെന്ന കേസിൽ നാലു പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. ഒന്നാംപ്രതി കുറുവങ്ങാടൻ മുഖ്താർ, നാലാംപ്രതി ചേലയിൽ ഉമ്മർ, ഏഴാംപ്രതി ഇരുമാംകുന്നത്ത് ഫസലുറഹ്മാൻ, എട്ടാംപ്രതി കിഴക്കേതൊടി മുഹമ്മദ് ഫത്തീൻ എന്നിവരുടെ ജാമ്യമാണ് മഞ്ചേരി മൂന്നാം അഡീഷൽ ജില്ല സെഷൻസ് കോടതി റദ്ദാക്കിയത്.
വിചാരണ ഇൗ കോടതിയിൽ സെപ്റ്റംബർ 19 മുതൽ നടന്നുവരുകയാണ്. 22 പ്രതികളുള്ള കേസിൽ 21 പേരും പലപ്പോഴായി ജാമ്യത്തിൽ ഇറങ്ങിയവരാണ്. 2012 ജൂൺ 10ന് വൈകീട്ട് ഏഴോടെ കിഴുപറമ്പ് കുനിയിൽ അങ്ങാടിയിൽ കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍കലാം ആസാദ് (45), സഹോദരന്‍ കൊളക്കാടന്‍ അബൂബക്കര്‍ (38) എന്നിവരെ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജനുവരി അഞ്ചിന് ഇതേ സ്ഥലത്തുവെച്ച് കിഴുപറമ്പ് കുറുവങ്ങാടന്‍ അതീഖ് റഹ്മാന് കൊല്ലപ്പെട്ട കേസിലെ പ്രതികളായ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.