????? ??????? ???????

കുണ്ടറയിലെ 14കാര​െൻറ മരണം: വിക്​ടറി​െൻറ മകൻ കസ്​റ്റഡിയിൽ

കൊല്ലം: കുണ്ടറയിലെ 14കാരൻെറ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ മകൻ പൊലീസ് കസ്റ്റഡിയിൽ. പ്രതി വിക്ടർ ദാനിയേലിൻെറ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14കാരൻെറ കുടുംബത്തിൻെറ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.

അതേസമയം, കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് ഗുരതര വീഴ്ചപ്പറ്റിയതായി  റിപ്പോർട്ട്. കുണ്ടറയിൽ 2010ൽ 14 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചപ്പറ്റിയെന്ന് റിപ്പോർട്ട്. 14കാരെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ൽ കുട്ടിയുടെ അമ്മയും സഹോദരിയും പൊലീസിന് പരാതി നൽകിയിരുന്നു.

എന്നാൽ പരാതിക്കാരുടെ മൊഴിയെടുക്കാനോ കുട്ടിയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയക്കാനോ പൊലീസ് തയാറായില്ല. കുണ്ടറ ബലാൽസംഗക്കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സി.െഎ ഷാബുവാണ് അന്ന് കേസ് അന്വേഷിച്ചിരുന്നത്.

കുണ്ടറയിൽ പേരക്കുട്ടിയായ 10 വയസുകാരിയെ ബലാൽസംഗക്കേസിലെ  പ്രതിയായ വിക്ടർ ദാനിയേൽ കുണ്ടറ സ്വദേശിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച  പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട 14കാരൻ. വിക്ടർ ദാനിയേലും മകനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി. ഈ പരാതിയിൽ പൊലീസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കൂടാതെ അടുത്ത ബന്ധുവായ 13കാരിയെ ബലാൽസംഗം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വിക്ടറിനെതിരെ അന്വേഷണത്തിൽ ഉത്തരവിട്ടിട്ടുണ്ട്. രണ്ട് കേസുകളുടെയും അന്വേഷണ ചുമതല കൊല്ലം ഡി.വൈ.എസ്.പിക്കാണ്.

 

Tags:    
News Summary - kundra case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.