10 വയസുകാരിയുടെ മരണം: ആത്മഹത്യാ കുറിപ്പ് ഫൊറൻസിക് പരിശോധനക്ക് 

കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ 10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെൺകുട്ടി എഴുതിയതെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയച്ചു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം പെൺകുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ മാെഴിയെ തുടർന്നാണ് കുറിപ്പ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചത്. പഴയ ലിപിയിലാണ് ആത്മഹത്യാ കുറിപ്പെഴുതിയിരിക്കുന്നത്. വീട്ടിൽ സമാധാനമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്.  പ്രതിഷേധം വ്യാപകമായതോടെ ഭർതൃപിതാവിനെയും പിതാവിനെയും ചോദ്യം ചെയ്യാനായി പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്. 

ജ​നു​വ​രി 14 നാ​ണ് 10 വ​യ​സ്സു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. റിപ്പോർട്ട് ജനുവരി 16നു തന്നെ കൊട്ടാരക്കര റൂറൽ എസ്.പി, എഴുകോൺ സി.ഐ എന്നിവർക്ക് ലഭിച്ചെങ്കിലും അവർ അന്വേഷണം നടത്തിയില്ല. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ പൊലീസ് സ്വീകരിച്ച നിലപാട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസ് അവഗണിച്ചു. 

അതേസമയം, അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ്​ അ​നാ​സ്​​ഥ കാ​ട്ടി​യെ​ന്നാ​രോ​പി​ച്ച് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചിരുന്നു. ൈക്രം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​മെ​ന്ന്​ റൂ​റ​ൽ എ​സ്​.​പി എ​സ്​. സു​രേ​ന്ദ്ര​ൻ ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെയാണ് ഉ​പ​രോ​ധം അ​വ​സാ​നി​ച്ചത്.  

Tags:    
News Summary - kundara 6 years girl suicide, letter send to Forensic investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.