ചില രാഷ്​ട്രീയ നേതാക്കൾ സൈനികരെ ചോദ്യംചെയ്യുന്നത് രാഷ്​ട്രസുരക്ഷയോടുള്ള വെല്ലുവിളി-കുമ്മനം

കണ്ണൂർ: സൈനികരെ ചോദ്യംചെയ്യുന്നതിലും സംശയാലുക്കളാക്കുന്നതിലുമുള്ള ചില രാഷ്​ട്രീയ നേതാക്കളുടെ പരസ്യനിലപാ ടുകള്‍ രാഷ്​ട്രസുരക്ഷയോടുള്ള വെല്ലുവിളിയാണെന്ന്​ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ പൂർ വസൈനിക സേവാപരിഷത്ത് സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ്ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്തകാലത ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായിട്ടാണ് സൈനികരെ അധിക്ഷേപിച്ചത്. സൈനികരുടെ പ്രതി ബദ്ധതയെയും ആത്മാര്‍ഥതയെയും സത്യസന്ധതയെയും ചോദ്യംചെയ്യുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു രാഷ്​ട്രീയപാര്‍ട്ടി നേതാവില്‍നിന്ന്​ ഉണ്ടാകാന്‍ പാടില്ലാത്തതാണിത്. കാരണം, രാഷ്​ട്രത്തിനുവേണ്ടി പോരാടുമ്പോള്‍ സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ തയാറായി പ്രവര്‍ത്തിച്ചവരെ സംശയാലുക്കളായി കാണുകയും അവരുടെ ആത്മവീര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തത് ശരിയായ നിലപാടല്ല.

സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് പകരം അവരില്‍ സംശയം പ്രകടിപ്പിക്കുന്നതിനാണ് കോടിയേരി ശ്രമിച്ചത്. അഭിപ്രായസ്വാതന്ത്ര്യം നമുക്കുണ്ടെങ്കിലും എന്തും പറയാനുള്ള അവകാശം നമുക്കില്ലെന്നത്​ ഉള്‍ക്കൊള്ളണം. സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്നതും രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ വിജിലൻസ്​ ഡയറക്​ടർ ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരതം സമാധാനം ആഗ്രഹിച്ചപ്പോള്‍ പാകിസ്​താൻ നമ്മുടെ മണ്ണിലേക്ക് നുഴഞ്ഞുകയറുകയായിരുന്നുവെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. സമാധാനാന്തരീക്ഷത്തില്‍ മാത്രമേ രാജ്യത്ത് വികസനമുണ്ടാവുകയുള്ളൂ. യുദ്ധത്തെക്കാള്‍ ശ്രേഷ്ഠം സമാധാനമാണ്. സംസ്‌കാരത്തിലൂന്നിയ കാഴ്ചപ്പാടുണ്ടായാല്‍ നമുക്ക് സമാധാനം നിലനില്‍ക്കുന്ന ഭാരതം കെട്ടിപ്പടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
പൂർവസൈനിക സേവാപരിഷത്ത് ജില്ല സെക്രട്ടറി പി.ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വസൈനിക സേവാപരിഷത്ത് ദേശീയ സമിതിയംഗം കേണല്‍ കെ. രാംദാസ് പരിചയഭാഷണം നടത്തി. ആർ.എസ്.എസ് ജില്ല കാര്യവാഹക്​ ഒ. രാഗേഷ്, രവീന്ദ്രനാഥ് ചേലേരി, വിജയന്‍ പാറാലി, ക്യാപ്റ്റന്‍ പി.കെ. ദിനേശന്‍, ലാൻഡ്​സ് നായ്ക്​ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. മോഹനന്‍ സ്വാഗതവും ക്യാപ്റ്റന്‍ കെ.എ. തമ്പാന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kummanam Rajasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.