സമയക്കുറവ് മൂലമാണ് ബി.ഡി.ജെ.എസിൻെറ ആവശ്യങ്ങള്‍ പരിഗണിക്കാത്തത് -കുമ്മനം

തിരുവനന്തപുരം: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമയക്കുറവ് മൂലമാണ് ബി.ഡി.ജെ.എസിന് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം യാതൊരു ഉപേക്ഷയും വിചാരിച്ചിട്ടില്ല. എല്ലാ നടപടികളും ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന് ബി.ഡി.ജെ.എസിനോട് യാതൊരു വിയോജിപ്പുമില്ല. ചില ഘടകങ്ങള്‍ കൊണ്ട് മാത്രമാണ് അവരുടെ ആവശ്യം അംഗീകരിക്കുന്നത് വൈകുന്നത്.

ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ അവിഭാജ്യ ഘടകമാണ്. അവര്‍ മുന്നണിയില്‍നിന്ന് വിട്ട് നില്‍ക്കുന്നു എന്നുപോലും ബി.ജെ.പിക്ക് അഭിപ്രായമില്ല. അവരുടെ എല്ലാ വോട്ടുകളും എന്‍ഡിഎയ്ക്ക് തന്നെ ലഭിക്കുമെന്നും കുമ്മനം പറഞ്ഞു.

Tags:    
News Summary - kummanam rajasekharan- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.