Posted On
date_range Updated On
date_range പത്തനംതിട്ട സീറ്റിൽ തർക്കമില്ലെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ സീറ്റിലെ സ്ഥാനാർഥി സംബന്ധിച്ച് തർക്കങ്ങളില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അ ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം എന്തായാലും അംഗീകരിച്ച് മുന്നോട്ടു പോകുമെന്നും കുമ്മനം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാർഥികളെ ഭാഗികമായാണ് പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിടും. മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.