എഫ്​.ഐ.ആർ റദ്ദാക്കണമെന്നാവശ്യം; കുംഭമേള വൈറൽ പെൺകുട്ടി ഹൈകോടതികളെ സമീപിച്ചേക്കും

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കും​ഭ​മേ​ള വൈ​റ​ൽ പെ​ൺ​കു​ട്ടി മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ള ഹൈ​കോ​ട​തി​ക​ളെ സ​മീ​പി​ച്ചേ​ക്കും. ഇ​തോ​ടൊ​പ്പം മ​ജി​സ്ട്രേ​ട്ടി​ന്​ മു​ന്നി​ൽ പെ​ൺ​കു​ട്ടി ര​ഹ​സ്യ​മൊ​ഴി ന​ൽ​കു​മെ​ന്നും അ​റി​യു​ന്നു. പെ​ൺ​കു​ട്ടി​യെ തേ​ടി മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ കൊ​ച്ചി​യി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​നീ​ക്കം.

ത​ന്നെ പൊ​ലീ​സ്​ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ പെ​ൺ​കു​ട്ടി. ത​നി​ക്ക്​ പ്രാ​യ​പൂ​ർ​ത്തി​യാ​യെ​ന്നും രേ​ഖ​ക​ൾ ചു​ണ്ടി​ക്കാ​ട്ടി അ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യേ​യും ഭ​ർ​ത്താ​വ് ഫ​ർ​മാ​ൻ ഖാ​നെ​യും നേ​രി​ൽ കാ​ണ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ, പൊ​ലീ​സി​ന്​ മു​മ്പാ​കെ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി.

പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഇ​വ​ർ​ക്ക് സ​ഹാ​യ​മൊ​രു​ക്കു​ന്ന​വ​ർ​ക്ക് പൊ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​രോ​പി​ച്ചാ​ണ്​ ഭ​ർ​ത്താ​വി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഫ​ർ​മാ​ന്‍റെ അ​റ​സ്റ്റ്​ മെ​യ് 20 വ​രെ ഹൈ​കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ത​ന്നെ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മോ​യെ​ന്ന്​ സം​ശ​യ​മു​ണ്ടെ​ന്ന് കാ​ട്ടി പെ​ൺ​കു​ട്ടി കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി എ​ന്നാ​ണ് ഫ​ര്‍മാ​നെ​തി​രെ​യു​ള്ള കേ​സ്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പും ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ വി​വ​ര​മു​ണ്ട്. സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം 16 ആ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹേ​ശ്വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള സി​ഐ, വ​നി​താ എ​സ്ഐ, ര​ണ്ട്​ സി.​പി.​ഒ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്ത ഫ​ർ​മാ​ന്‍റെ മ​ല​യാ​ളി​യാ​യ സു​ഹൃ​ത്തി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​വ​ർ തൃ​ക്കാ​ക്ക​ര എ​ത്തി​യ​ത്. എ​ന്നാ​ൽ, പൊ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​ങ്ങ​ൾ​ക്ക്​ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്ക് പൊ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. പെ​ൺ​കു​ട്ടി​യും ഫ​ർ​മാ​നും ആ​ലു​വ മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ മൊ​ഴി കൂ​ടി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ പൊ​ലീ​സ്. എ​ന്നാ​ൽ ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​രം. അ​തി​നി​ടെ, ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഫ​ർ​മാ​നെ അ​റ​സ്റ്റ്​ ചെ​യ്യാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ കേ​ര​ള പൊ​ലീ​സ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Kumbh Mela viral girl may approach high courts, seeking quashing of FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.