കെ.ടി.യു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തി

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്​മ​െൻറ്​ കെ ടി യു സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത ്തി. സി എ എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ന് ഹര്‍ത്താല്‍ ദിവസം നടന്ന കെ ടി യു പരീക്ഷകള്‍ ഭൂരിപക ്ഷം വിദ്യാര്‍ത്ഥികള്‍ക്കും എഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുന: പരീക്ഷ നടത്തുക, സീരീസ് ടെസ്റ്റുകള്‍ പുന:ക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

സി.ഇ.ടി ഗേറ്റിനു മുന്നില്‍ നിന്നാരംഭിച്ച് കെ ടി യു സിന്‍ഡിക്കേറ്റിലേക്ക് നടന്ന മാര്‍ച്ച് സര്‍വകലാശാലാ ഗേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചു. ഉപരോധം ഫ്രറ്റേണിറ്റി മൂവ്മ​െൻറ്​ സംസ്ഥാന വൈസ് പ്രസിഡൻറ്​ എസ്​.മുജീബ്​റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദില്‍ എ, സംസ്ഥാന കമ്മിറ്റിയംഗം അമീന്‍ റിയാസ്, കെ ടി യു കൗണ്‍സിലംഗം ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു. ഉപരോധം നീണ്ടതിനെ തുടര്‍ന്ന് നേതാക്കളുള്‍പ്പെടെയുള്ള സമര പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാന്‍, സംസ്ഥാന കമ്മിറ്റിയംഗം അമീന്‍ റിയാസ്, കെ ടി യു കൗണ്‍സിലംഗം ഫര്‍ഹാന്‍, ജില്ല സെക്രട്ടറി ഇമാദ് വക്കം, ഫായിസ് ശ്രീകാര്യം, റസീം, നജീബ്, ഫൈസല്‍, സാജിദ്, അജ്ഹദ് എന്നിവരാണ് അറസ്റ്റിലായത്. നൗഫ, അര്‍ഷദ്, നാസിഹ തുടങ്ങിയവര്‍ മാര്‍ച്ചിനും ഉപരോധത്തിനും നേതൃത്വം നല്‍കി.

Tags:    
News Summary - KTU March-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.