Posted On
date_range Updated On
date_range 'പടച്ചവൻ വലിയവനാണ്'; ഖമറുദ്ദീൻെറ അറസ്റ്റിൽ ജലീലിൻെറ പ്രതികരണം
മലപ്പുറം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. ''പടച്ചവൻ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു''- ജലീൽ ഫേസ്ബുകിൽ കുറിച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും പ്രോട്ടോക്കോൾ ലംഘനക്കേസിലും ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്ലിം ലീഗിനെ ലക്ഷ്യമിട്ടാണ് ജലീലിൻെറ പ്രതികരണം.
15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിലാണ് ഖമറുദ്ദീനെതിരെ നടപടി. ഇദ്ദേഹം ചെയർമാനായ ഫാഷൻ ഗോൾഡിനെതിരെ 115 പരാതികളാണ് പൊലീസിന് ലഭിച്ചത്. 80 പേരിൽനിന്ന് അന്വേഷണസംഘം തെളിവ് ശേഖരിച്ചു.ജില്ലാ പൊലീസ് ആസ്ഥാനത്തെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.