തിരുവനന്തപുരം: ലോക്ഡൗൺ വിലക്ക് നിലനിൽക്കെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദത്തിൽ. ലോക്ഡൗണിൽ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം ബി.ജെ.പി പ്രസിഡൻറ് ലംഘിെച്ചന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 12 ദിവസമായി കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിലായിരുന്നു സുരേന്ദ്രൻ.
വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരെത്തത്തി വാർത്തസമ്മേളനം നടത്തിയതാണ് വിവാദമായത്. എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്ന് വാർത്തസേമ്മളനത്തിൽ ചോദ്യം ഉയർന്നിരുന്നു. പൊലീസ് അനുമതിയോടെയാണ് എത്തിയതെന്നായിരുന്നു മറുപടി. ഡി.ജി.പിയോട് സംസാരിച്ച് ജില്ല പൊലീസ് സൂപ്രണ്ടിെൻറ കത്തുമായാണ് വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടി അനുമതിയും വാങ്ങിയിട്ടുണ്ടെന്ന് ബി.െജ.പി കേന്ദ്രങ്ങളും വിശദീകരിക്കുന്നു. എന്നാൽ സേവാഭാരതി പാസിലാണ് യാത്ര ചെയ്തതെന്നും ആരോപണമണ്ട്. പാസ് നൽകിയിട്ടുണ്ടോയെന്ന് ഡി.ജി.പി വ്യക്തമാക്കെട്ടയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, അദ്ദേഹം ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറല്ലേ, ആ നിലക്ക് ആവശ്യമുണ്ടായിരുന്നിരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിനെ നിഷിദ്ധമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.