കെ. സുരേ​ന്ദ്ര​െൻറ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു- പൊലീസ്​

തിരുവനന്തപുരം: ബി.ജെ.പി നേതാവ്​ കെ സുരേന്ദ്ര​​​​െൻറ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന്​ പൊലിസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലില്ല എന്ന വാദം തെറ്റാണെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

ഇതുസംബന്ധിച്ച വാറണ്ട് നംവംബർ 21ന്‌ തന്നെ കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന് ലഭിച്ചു. ഇക്കാര്യം പോലീസിനെ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്​.

അതേസമയം, സുരേന്ദ്ര​​​​െൻറ ജാമ്യാപേക്ഷയിൽ ഇന്ന് അധിക വാദം കേൾക്കണം എന്ന് പൊലിസ് ആവശ്യപ്പെടും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആവശ്യം ഉന്നയിക്കുന്നത്. സുരേന്ദ്ര​​​​െൻറ ജാമ്യാപേക്ഷ ഇന്നലെ വിധി പറയാൻ മാറ്റിയിരുന്നു.

Tags:    
News Summary - K.Surendran Bail Plea-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.