കേരളവർമയിൽ എസ്.എഫ്.ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു

തിരുവനന്തപുരം: തൃശൂർ കേരളവർമ കോളജിൽ എസ്.എഫ്.ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമയിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്.

കെ.എസ്.യു ബഹു.ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട് റീ കൗണ്ടിങ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും, ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമയിലെ വിദ്യാർഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോൾ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ൽ നിന്ന് 34 ലേക്ക് കുതിച്ചപ്പോൾ എസ്.എഫ്.ഐ സ്വൈര്യ വിഹാരം നടത്തുന്ന കാമ്പസിൽ അവരുടെ സംരക്ഷണയിൽ ഇരുന്ന പെട്ടികളിൽ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്

ഹൈക്കോടതി വരെ ഇടപെട്ട കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ ലാഘവത്തോടെയാണ് കോളജ് അധികൃതർ സമീപിച്ചത്. വ്യാജ ടാബുലേഷൻ ഷീറ്റ് നിർമിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പരമായ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Tags:    
News Summary - KSU says that SFI's victory in Kerala Varma is not democratic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.