അംഗീകാരമില്ലാത്ത കോഴ്​സുകൾ നടത്തുന്ന സ്​ഥാപനങ്ങൾ അടച്ചുപൂട്ടണം -കെ.എസ്​.യു 

കോഴി​േക്കാട്​: അംഗീകാരമില്ലാതെ കോഴ്​സുകൾ നടത്തുന്ന സ്വകാര്യവിദ്യാഭ്യാസസ്​ഥാപനങ്ങളെക്കുറിച്ച്​ അ​േ​ന്വഷിച്ച്​ അടച്ചുപൂട്ടാൻ  നടപടി സ്വീകരിക്കണമെന്ന്​ കെ.എസ്​.യു സംസ്​ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത്​​ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട്​  മർകസി​​​െൻറ എം.​െഎ.ഇ.ടിക്കെതിരെയും എയിംഫിൽ എന്ന സ്​ഥാപനത്തിനെതിരെയും വിദ്യാർഥിസമരം നടക്കുകയാണ്​. എന്നാൽ, രണ്ട്​  മാനേജ്​മ​​െൻറുകളെയും സഹായിക്കുന്ന നിലപാടാണ്​ സർക്കാർ സ്വീകരിക്കുന്നത്​. രണ്ട്​ സമരങ്ങളോടുമുള്ള എസ്​.എഫ്​​.​െഎ നിലപാട്​ അവർ വ്യക്​തമാക്കണം.

വ്യാജ സ്​ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തണമെന്നും​ അഭിജിത്ത്​​ ആവശ്യപ്പെട്ടു. കെ.എസ്​.ആർ.ടി.സി യാത്രപാസുമായി ബന്ധപ്പെട്ട്​ പാരലൽ കോളജ്​ വിദ്യാർഥികളോട്​ വിവേചനം കാണിക്കുന്നത്​ ശരിയല്ല. വിദ്യാർഥികളുടെ  സൗജന്യം മുൻരീതിയിൽ പുനഃസ്​ഥാപിക്കണം. കെ.എസ്​.യു സംസ്​ഥാന മെംബർഷിപ് കാമ്പയിന്​ വ്യാഴാഴ്​ച കുറ്റിച്ചിറ ഗവ. വൊക്കേഷനൽ  ഹയർ സെക്കൻഡറി സ്​കൂളിൽ തുടക്കമാകുമെന്നും അഭിജിത്ത​്​​ അറിയിച്ചു.

Tags:    
News Summary - ksu president km abhijith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.