കണ്ണൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആർലേക്കര്‍ക്ക് നേരെ കെ.എസ്.യു കരിങ്കൊടി. കണ്ണൂർ ഗെസ്റ്റ് ഹൗസില്‍നിന്ന് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ പരിപാടിക്ക് പോകുന്നതിനിടയിലായിരുന്നു കരിങ്കൊടി പ്രതിഷേധം.
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, കണ്ണൂര്‍ ജില്ല പ്രസിഡന്റ് എം.സി. അതുല്‍, പ്രകീർത്ത് മുണ്ടേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിലും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്നതിലും പ്രതിഷേധിച്ചാണ് കെ.എസ്.യു കരിങ്കൊടി കാണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.