കെ.​എ​സ്.​ആ​ർ.​ടി.​സി പെ​ൻ​ഷ​ൻ​കാ​ർ നാ​ളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന്​

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനമെന്നനിലയിൽ കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എല്ലാ മാസവും ആദ്യത്തെ പ്രവൃത്തിദിവസം പെൻഷൻ വിതരണം ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സത്യഗ്രഹം.

പ്രസിഡൻറ് കെ. ജോൺ, ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ്, ട്രഷറർ എ. സെയ്നുലാബ്ദീൻ, വൈസ് പ്രസിഡൻറുമാരായ എസ്. ബാലകൃഷ്ണൻ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, സെക്രട്ടറിമാരായ എം. നടരാജനാശാരി, കെ. സതീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.