കെ.എസ്.ആര്‍.ടി.സിയിൽ ഇനി ഫോണ്‍പേയും ക്യൂ ആര്‍ കോഡ് സ്‌കാനറും

കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി.

സംസ്ഥാനമാകെ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലെ കൊച്ചു പീടികകൾ മുതൽ ഷോപ്പിംഗ് മാളുകളിൽ വരെ ഓൺലൈൻ പെയ്മെന്റ് രീതികളുണ്ട്. കെ എസ് ആർ ടി സിയും ഉപഭോക്തൃ സൗഹാർദ്ദ പാതയിലേക്ക് കടക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിർവഹിച്ചു.

Tags:    
News Summary - KSRTC will now have phonepe and QR code scanner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.