കെ.എസ്.ആര്‍.ടി.സി യൂണിയനുകൾ സമരത്തിൽ നിന്ന് പിന്മാറണം -മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകൾ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. യൂണിയനുകൾ ആത്മപരിശോധന നടത്തണം. ശമ്പള പരിഷ്കരണം നടത്തില്ല എന്ന നിലപാട് സർക്കാറിനില്ല. ശമ്പള പരിഷ്കരണത്തെ കുറിച്ച് പഠിക്കാനുള്ള സമയം മാത്രമാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്കരണ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ പണിമുടക്കുകയാണ്. അംഗീകൃത തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ലെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

യൂണിയനുകൾ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താൽപര്യം അല്ല സംഘടനകൾക്കുള്ളതെന്നും ആന്‍റണി രാജു ഇന്നലെ പറഞ്ഞിരുന്നു. 

Tags:    
News Summary - KSRTC unions should withdraw from strike: Minister Antony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.