തിരുവനന്തപുരം: വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി സ്റ്റുഡൻറ് ബോണ്ട് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഗതാഗതമന്ത്രി ആൻറണി രാജുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ബോണ്ട് സർവിസ് ആവശ്യമുള്ള സ്‌കൂളുകള്‍ അതത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം.
സ്‌കൂളുകളുമായി ചര്‍ച്ച ചെയ്ത് നിരക്ക് തീരുമാനിക്കും. മറ്റ് വാഹനങ്ങളുടെ നിരക്കിനെക്കാൾ കുറവായിരിക്കും ബോണ്ട് സർവിസുകൾക്കെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ദൂരത്തിനനുസരിച്ചാകും നിരക്കുകൾ തീരുമാനിക്കുക.
ഗതാഗത വകുപ്പ് തയാറാക്കിയ യാത്രാ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറും. നിലവിലെ വിദ്യാർഥി കണ്‍സെഷന്‍ അതേപടി തുടരും. ഒക്ടോബര്‍ 20ന് മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി ബസുകളുടെ ക്ഷമത പരിശോധിച്ച് ട്രാവൽ പ്രോേട്ടാകോൾ അനുസരിച്ച ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് സര്‍ക്കാറിനോട് ഗതാഗതവകുപ്പ് ആവശ്യപ്പെടും. ബോണ്ട് സർവിസിൽ കൺസഷൻ നിരക്കിൽ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.