കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ സമരം മാറ്റിവെച്ചു

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ജീവനക്കാർ ബുധനാഴ്​ച അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്​ചിതകാല പണിമുടക്ക്​ മ ാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്നാണ്​ പണിമുടക്ക്​ മാറ്റിവെക്കാൻ ജീവനക്കാരുടെ സംഘടനകൾ തീര ുമാനിച്ചത്​. സംയുക്ത ട്രേഡ്​ യൂണിയ​​​​​​​െൻറ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്​. ജീവനക്കാരുടെ ആവശ് യങ്ങൾ സമയബന്ധിതമായി പരിഗണിക്കുമെന്ന്​ ഉറപ്പിലാണ്​ പണിമുടക്കിൽ നിന്നുള്ള പിൻമാറ്റം. യൂണിയൻ പ്രതിനിധികൾ കെ.എസ ്​.ആർ.ടി.സി മാനേജിങ്​ ഡയറക്​ടർ ടോമിൻ ജെ. തച്ചങ്കരിയുമായി രാവിലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

കെ.എസ്​. ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ ഹൈകോടതി രാവിലെ വിമർശിച്ചിരുന്നു. യൂനിയനുകൾ ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെ ടുക്കണമെന്നും കോടതി നിർദേശിക്കുകയും ചെയ്തു. സമരം നിയമപരമായ നടപടിയല്ല. സിൻഡിക്കേറ്റ് ബാങ്ക് കേസില്‍ സമരം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. മുൻകൂട്ടി നോട്ടീസ് നല്‍കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ശി​​​പാ​​​ര്‍ശ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന്​ മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ്യൂ​​​ട്ടി പ​​​രി​​​ഷ്‌​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി ജ്യോ​​​തി​​​ലാ​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ര്‍ശ പൂ​​​ർ​​​ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​മെ​​​ന്ന് ​െക.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​യി​​​ലെ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​നി​​​യ​​​ൻ സ​​​മി​​​തി​​​യു​​​മാ​​​യി ബു​​​ധ​​​നാ​​​ഴ്​​​​ച വൈ​​​കീ​​​ട്ട്​ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. ഇ​​​തു​​​പ്ര​​​കാ​​​ര​​​മു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം 21ന്​ ​​​നി​​​ല​​​വി​​​ല്‍വ​​​രും. ദീ​​​ര്‍ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ളി​​​ലെ ഒ​​​ന്ന​​​ര ഡ്യൂ​​​ട്ടി സം​​​വി​​​ധാ​​​നം നി​​​ര്‍ത്തി ര​​​ണ്ടു ഡ്യൂ​​​ട്ടി സം​​​വി​​​ധാ​​​നം പു​​​നഃ​​​സ്​​​​ഥാ​​​പി​​​ക്കും. മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്‌​​​ക​​​ര​​​ണ പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കും. 29ന് ​​​ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ച​​​ര്‍ച്ച ആ​​​രം​​​ഭി​​​ക്കും.

സേ​​​വ​​​ന-​​​വേ​​​ത​​​ന ക​​​രാ​​​ര്‍ പു​​​തു​​​ക്കാ​​​ൻ 30ന്​ ​​​ച​​​ര്‍ച്ച തു​​​ട​​​ങ്ങും. താ​​​ൽ​​​ക്കാ​​​ലി​​​ക ക​​​ണ്ട​​​ക്ട​​​ര്‍മാ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ, നി​​​ല​​​വി​​​ലെ കേ​​​സു​​​ക​​​ളി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പി.​​​എ​​​സ്.​​​സി നി​​​യ​​​മ​​​നം പൂ​​​ര്‍ത്തി​​​യാ​​​യ​​​ശേ​​​ഷം ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ ക​​​രാ​​​റി​​​ല്‍ നി​​​യ​​​മി​​​ക്കും. പു​​​തി​​​യ സേ​​​വ​​​ന-​​​വേ​​​ത​​​ന ക​​​രാ​​​ര്‍ പു​​​തു​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​ല​​​വി​​​ലെ ക​​​രാ​​​ര്‍ വ്യ​​​വ​​​സ്ഥ പാ​​​ലി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. സി.​​​ഐ.​​​ടി.​​​യു, എ.​​​ഐ.​​​ടി.​​​യു.​​​സി, ഐ.​​​എ​​​ൻ.​​​ടി.​​​യു.​​​സി, ഡ്രൈ​​​വേ​​​ഴ്‌​​​സ് യൂ​​​നി​​​യ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി എം.​​​ഡി ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി, ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ല്‍ എ​​​ന്നി​​​വ​​​രും സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​ക്ക​​​ളാ​​​യ ആ​​​ർ. ശ​​​ശി​​​ധ​​​ര​​​ന്‍, സി.​​​കെ. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, എം.​​​ജി. രാ​​​ഹു​​​ൽ എ​​​ന്നി​​​വ​​​രും ച​​​ര്‍ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags:    
News Summary - ksrtc strike withdrawn -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.