കെ.എസ്​.ആർ.ടി.സിയിൽ 23ന്​ പണിമുടക്ക്​

തിരുവനന്തപുരം: ശമ്പള പരിഷ്​കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും സ്വിഫ്​റ്റ്​ രൂപവത്​കരണ നീക്കത്തിൽ പ്രതിഷേധിച്ചും ഫെബ്രുവരി 23ന്​ കെ.എസ്​.ആർ.ടി.സിയിൽ പണിമുടക്ക്​. പ്രതിപക്ഷ സംഘടനകളായ ടി.ഡി.എഫ്​, ബി.എം.എസ്​ എന്നിവയാണ്​ 22ന് ​അർധരാത്രി മുതൽ 23​ അർധരാത്രിവരെ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​.

സ്വിഫ്​റ്റ്​ രൂപവത്​കരണമടക്കം വിഷയങ്ങളിൽ വെള്ളിയാഴ്​ച മന്ത്രിതലത്തിൽ യൂനിയനുകളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തുടർന്നാണ്​ പണിമുടക്ക്​ പ്രഖ്യാപനം. ഡി.എ കുടിശ്ശിക അനുവദിക്കുക, കൂടുതൽ ബസുകൾ നിരത്തിലിറക്കുക, നിയമവിരുദ്ധ സ്​ഥലംമാറ്റങ്ങൾ റദ്ദാക്കുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ മടക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിക്കും​.

Tags:    
News Summary - KSRTC Strike on february 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.