കെ.എസ്​.ആർ.ടി.സി: താൽക്കാലിക ജീവനക്കാരുടെ വേതനത്തിൽ വർധന

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ ദിവസവേതനക്കാർ, കാഷ്വൽ തൊഴിലാളികൾ എന്നിവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച്​ ഉത്തരവിറങ്ങി. സി.എൽ.ആർ വിഭാ​ഗം തൊഴിലാളികളുടെയും ദിവസ വേതന ജീവനക്കാരുടെയും പ്രതിദിന വേതനം കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് വർധിച്ചത്​. നിലവിലിത്​ 430 രൂപയും 480 രൂപയുമാണ്​. പരിഷ്കരണം ഫെബ്രുവരി ഒന്നു​ മുതൽ നിലവിൽ വരും.

താൽക്കാലിക ജീവനക്കാരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും ‌പുതുതായി ജോലിക്ക് കയറിയവർക്കും ഒരേ നിരക്കിലുള്ള ശമ്പളമാണ് നൽകിയിരുന്നത്. അത് മാറ്റി സേവന കാലാവധി പരി​ഗണിച്ചാണ് വേതന പരിഷ്കരണം. പുതുതായി സർവിസിൽ ​​പ്രവേശിക്കുന്നവർക്ക് 550 രൂപ മുതലും സീനിയോറിറ്റിയുള്ളവർക്ക് പരമാവധി 850 രൂപ വരെയും ദിവസ വേതനം ലഭിക്കും.

ജീവനക്കാരുടെ ഡ്യൂട്ടിയടക്കം സജീവ സേവന കാലയളവ് വേതന വർധനക്ക്​​ കണക്കാക്കും. ബസ് കഴുകി വൃത്തിയാക്കുന്ന ജീവനക്കാർക്ക് പുതിയ ഉത്തരവ്​ ബാധകമല്ലെന്ന്​ മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - ksrtc staff Salary Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.