Posted On
date_range Updated On
date_range കോവിഡ് 19: കെ.എസ്.ആർ.ടി.സി പമ്പ സർവീസുകൾ നിർത്തി
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാലത്തലത്തിൽ പമ്പയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് കെ.എസ്.ആ ർ.ടി.സി. മീനമാസ പൂജകളോട് അനുബന്ധിച്ച് നടത്താറുള്ള നിലക്കൽ-പമ്പ ചെയിൻ സർവീസും വിവിധ ഡിപ്പോകളിൽ നിന്നുള്ള സ്പെഷ്യൽ സർവീസുമാണ് നിർത്തിയത്. കെ.എസ്.ആർ.ടി.സി എം.ഡി എം.പി ദിനേശാണ് ഇക്കാര്യം അറിയിച്ചത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തീർഥാടകർ ക്ഷേത്രത്തിലെത്തരുതെന്ന് ദേവസ്വം ബോർഡും അഭ്യർഥിച്ചിരുന്നു. ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകളും പൂജകളും മാത്രമാണ് നടത്താൻ നിശ്ചയിച്ചിട്ടുള്ളതെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. ഇൗയൊരു സാഹചര്യത്തിലാണ് സർക്കാർ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സിയും സർവീസ് നിർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.