തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർക്ഷാമം പരിഹരിക്കുന്നതിന് ദിവസക്കൂലിക്ക് ഡ്രൈവർമാരെ വിന്യസിച്ചുതുടങ്ങിയതോടെ പ്രതിസന്ധി അയയുന്നു. ദിവസവേതനക്കാർ ജോലിക്കെത്തിത്തുടങ്ങിയ ശനിയാഴ്ച 307 ഷെഡ്യൂളുകളാണ് മുടങ്ങിയത്. വരുംദിവസങ്ങളിൽ കൂടുതൽ പേർ ജോലിക്കെത്തുമെന്നതിനാൽ പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ കഴിയുമെന്നാണ് മാനേജ്മെൻറിെൻറ പ്രതീക്ഷ. ശനിയാഴ്ച തെക്കൻമേഖലയിൽ 153 ഉം മധ്യമേഖലയിൽ 120 ഉം വടക്കൻമേഖലയിൽ 34 ഉം ഷെഡ്യൂളുകളാണ് മുടങ്ങിയത്.
സംസ്ഥാനത്ത് 3719 സർവിസുകൾ ശനിയാഴ്ച ഒാപറേറ്റ് ചെയ്തു. തെക്കൻമേഖലയില 1651 ഉം മധ്യമേഖലയിൽ 1342 ഉം കോഴിേക്കാട്ട് 726 ഉം സർവിസുകളാണ് ഒാപറേറ്റ് ചെയ്തത്. ദിവസക്കൂലി നിയമനത്തിൽ കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവർക്കും പരിചയസമ്പന്നരായ മറ്റുള്ളവർക്കുമാണ് മുൻഗണന നൽകുന്നത്. യൂനിറ്റ് അടിസ്ഥാനത്തിലാണ് നിയമനം എന്നതിനാൽ ശനിയാഴ്ച വൈകിയും ജോലിക്കെത്തിയവരുടെ പൂർണ വിവരം ചീഫ് ഒാഫിസിൽ ലഭിച്ചിട്ടില്ല. തുടർച്ചയായ അവധിയിലേക്ക് പ്രവേശിക്കുന്ന ദിവസമായതിനാൽ ശനിയാഴ്ച കനത്ത തിരക്കാണ് ബസുകളിൽ അനുഭവപ്പെട്ടത്.
അതേസമയം, ഷെഡ്യൂൾ റദ്ദാക്കൽ താരതമ്യേന കുറഞ്ഞതോടെ വലിയ ബുദ്ധിമുട്ടില്ലാതെ സർവിസ് നടത്താൻ കഴിഞ്ഞെന്നാണ് മാനേജ്മെൻറിെൻറ വിലയിരുത്തൽ. ശനിയാഴ്ച പരമാവധി പേർ ജോലിക്കെത്തണമെന്ന് യൂനിയൻതലത്തിലും കാമ്പയിൻ നടന്നിരുന്നു. ഇതും ഷെഡ്യൂൾ നടത്തിപ്പിന് സഹായകമായി.
ഇതോടൊപ്പം സ്ഥിരം ജീവനക്കാരായ ഡ്രൈവർമാരെ പരമാവധി ഡ്യൂട്ടിക്ക് വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം തൽക്കാലത്തേക്ക് നിർത്തിവെക്കാനുള്ള ഉത്തരവാണ് ഇതിലൊന്ന്.
ഇൗ സംവിധാനത്തില്‍ രണ്ടു ഡ്രൈവര്‍മാരെയാണ് ഒരു ബസില്‍ നിയോഗിക്കുന്നത്.
എന്നാൽ ഡ്രൈവർക്ഷാമം തുടരുന്ന സാഹചര്യത്തിൽ രണ്ട് ഡ്രൈവര്‍മാരെ ഒരുമിച്ച് ഒരു ബസില്‍ അയക്കേണ്ടതില്ലെന്നാണ് തീരുമാനം. ദീര്‍ഘദൂരബസുകളില്‍ ഡ്രൈവര്‍ക്ക് വിശ്രമം അനുവദിക്കുന്നതിനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം കൊണ്ടുവന്നത്. ഇത് പിന്‍വലിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. ഇതോടൊപ്പം കെ.എസ്.ആര്.ടി.സിയില്‍ കൂടുതല്‍ വാടകബസുകള്‍ ഇറക്കാനുള്ള നീക്കം തൽക്കാലം നിര്‍ത്തിെവക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. ടെൻഡര്വരെയായ പദ്ധതിയാണ് നിർത്തിവെച്ചത്.
വാടക ബസ് ഇറക്കാൻ നീക്കം –ഡ്രൈവേഴ്സ് യൂനിയന്‍
കോട്ടയം: വാടക ബസ് എടുക്കാനുള്ള നീക്കത്തിെൻറ സൃഷ്ടിയാണ് കെ.എസ്.ആർ.ടി.സിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് സണ്ണി തോമസും ജനറൽ സെക്രട്ടറി ആർ. അയ്യപ്പനും ആരോപിച്ചു. പുതിയ ബസുകൾ ഇറക്കാതെയും ഡ്രൈവർമാരെ ആവശ്യാനുസരണം പി.എസ്.സി വഴി നിയമിക്കാതെയും കെ.എസ്.ആർ.ടി.സിയെ പതനത്തിൽ എത്തിച്ചിരിക്കുകയാണ്.
2015ലെ പി.എസ്.സി ലിസ്റ്റിൽപെട്ട 2455 ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈകോടതി ഉത്തരവുണ്ടായിട്ടും നിയമനം നടത്താതെ നീട്ടിക്കൊണ്ടുപോയി ഒടുവിൽ ലിസ്റ്റിെൻറ കാലാവധി കഴിഞ്ഞെന്ന ന്യായം പറഞ്ഞ് തടിതപ്പുകയാണ് മാനേജ്മെൻറ്. 101 ബസാണ് മൂന്നരവര്ഷത്തിനിെട പുതുതായി ഇറക്കിയത്. 2018ൽ സി.എഫ് കാലാവധി കഴിഞ്ഞ ബസുകള്‍ക്ക് രണ്ടു വര്‍ഷം നീട്ടിക്കൊടുത്താണ് സൂപ്പര്‍ക്ലാസ് സർവിസുകൾ നടത്തിവരുന്നത്.
2020 നവംബറിൽ ഇതിെൻറ കാലാവധി തീരുന്നതോടെ സൂപ്പര്‍ക്ലാസ് സർവിസുകൾ പൂര്‍ണമായും നിശ്ചലമാകും. -ഡ്രൈവേഴ്സ് യൂനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.