തിരുവനന്തപുരം: രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും പണിമുടക്കിനും ഒടുവില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്കി. സര്‍ക്കാര്‍ സഹായമായ 20 കോടി രൂപ അക്കൗണ്ടിലെത്തിയതോടെയാണ് ശേഷിക്കുന്ന ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയത്.
ശനിയാഴ്ച രാത്രിയോടെയാണ് ബാക്കിയുള്ളവരുടെ ശമ്പളം നല്‍കാനായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ധനവകുപ്പ് വെള്ളിയാഴ്ച വാഗ്ദാനം ചെയ്ത 20 കോടി ശനിയാഴ്ച വൈകീട്ടോടെയാണ് നടപടികൾ പൂർത്തിയാക്കി കെ.എസ്.ആർ.ടി.സിയുടെ അകൗണ്ടിലെത്തിയത്. ട്രഷറി നടപടിക്രമങ്ങള്‍ക്ക് ശേഷം രാത്രിയോടെയാണ് പണം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
എസ്.ബി.ഐയിൽ നിന്ന് ഒ.ഡി തരപ്പെട്ടതിനെ തുടർന്ന് ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ശമ്പളം നല്‍കിയിരുന്നു. 18,000 ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് 52 കോടിരൂപയാണ് വേണ്ടിവന്നത്. ഏപ്രില്‍മാസത്തെ ശമ്പളം നല്കാന് 76 കോടി രൂപയാണ് വേണ്ടിയിരുന്നത്. എസ്.ബി.ഐയിൽ നിന്നെടുത്ത ഓവർ ഡ്രാഫ്റ്റ് തിരിച്ചടക്കണമെന്നതാണ് വെല്ലുവിളി. ഫലത്തിൽ അടുത്തമാസം ശമ്പളവിതരണം അനിശ്ചിതത്വത്തിലായേക്കും. മാർച്ചിലെ ശമ്പളം ഏപ്രിൽ 19 നാണ് നൽകിയത്. ഏപ്രിലിലെ ശമ്പളം േമയ് 21 നും.
ഇതിനിടെ സി.ഐ.ടി.യു ജൂൺ ആറ് മുതൽ അനിശ്ചിതകാല ധർണ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.