സർക്കാർ ധനസഹായം കിട്ടിയില്ല; കെ.എസ്. ആർ.ടി.സിയിലെ ആദ്യഗഡു ശമ്പള വിതരണം മുടങ്ങി

തിരുവനന്തപുരം: സർക്കാർ ധനസഹായമായ 30 കോടി അക്കൗണ്ടിലെത്താത്തതോടെ കെ.എസ്. ആർ.ടി.സിയിലെ ആദ്യഗഡു ശമ്പള വിതരണം ചൊവ്വാഴ്ച നടന്നില്ല. ചൊവ്വാഴ്ച തുക കിട്ടുമെന്ന പ്രതീക്ഷയിലായിരുന്ന മാനേജ്‌മെന്റ് ശമ്പളവിതരണത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. വൈകീട്ട് വരെ കാത്തിരുന്നെങ്കിലും പണമെത്തിയില്ല.

ധനവകുപ്പില്‍നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ്​ കാരണം. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പണമെത്തുമെന്നാണ് വിവരം. കെ.എസ്.ആര്‍.ടി.സിയില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ വലിയ പ്രതിസന്ധിയിലാണ്. പലരുടെയും വായ്പ തിരിച്ചടവ് മുടങ്ങി. ഓണത്തിന് മുന്നോടിയായി ശമ്പളവിതരണം താളം തെറ്റിക്കുന്നത് ഉത്സവബത്ത ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള നീക്കമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍, സര്‍ക്കാര്‍ വിഹിതമായ 50 കോടി രൂപ കഴിഞ്ഞ മൂന്നുമാസമായി 30 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്. ഇതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മാനേജ്‌മെന്റും പറയുന്നു. പെന്‍ഷന്‍ വിതരണത്തിനുള്ള ധനസഹായവും സര്‍ക്കാറില്‍നിന്നും കിട്ടിയിട്ടില്ല. രണ്ടുമാസത്തെ കുടിശ്ശിക തീര്‍ക്കാന്‍ 140 കോടി രൂപ വേണം.

Tags:    
News Summary - KSRTC salary delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.