കെ.എസ്.ആർ.ടി.സി ശമ്പളം: 72 കോടി ചോദിച്ചു, കിട്ടിയത് 30 കോടി

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെ.എസ്.ആർ.ടി.സി 72 കോടി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് 30 കോടി. ഇതുകൊണ്ട് ശമ്പള വിതരണം നടത്താനാവില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. എന്നാൽ, കൂടുതൽ നൽകാനാവില്ലെന്നും ശേഷിക്കുന്ന തുക തനത് ഫണ്ടിൽനിന്ന് കണ്ടെത്താനുമാണ് ധനവകുപ്പ് പറയുന്നത്.

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മാത്രം ശമ്പളം നൽകാൻ 50 കോടിയോളം വേണം. ഫലത്തിൽ ശമ്പളവിതരണം ഇനിയും വൈകാനിടയുണ്ടെന്നാണ് സൂചന. അവധി ദിവസങ്ങളായതിനാല്‍ ബാങ്ക് ഇടപാടുകള്‍ക്കും തടസ്സം നേരിട്ടേക്കും. സര്‍ക്കാര്‍ ധനസഹായത്തിലാണ് രണ്ടുവര്‍ഷത്തിലേറെയായി കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കുന്നത്. ശമ്പളം പരിഷ്‌കരിച്ചതോടെ മാസം 97 കോടി രൂപ ശമ്പളത്തിനായി വേണ്ടിവരും.

Tags:    
News Summary - KSRTC Salary: Asked for Rs 72 crore, got Rs 30 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT