Posted On
date_range Updated On
date_range പൊലീസും ജീവനക്കാരും തമ്മിൽ സംഘർഷം: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഓട്ടം നിർത്തി
തിരുവനന്തപുരം: പൊലീസും ജീവനക്കാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിവെച്ചു. തിരുവനന്തപുരം സിറ്റിയിലും തമ്പാനൂരിലുമാണ് ഓട്ടം നിർത്തിയത്.
റൂട്ട് മാറി ഓടിയ സ്വകാര്യബസിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സംഭവത്തിൽ സിറ്റി ട്രാൻസ്പോർട്ട് ഓഫിസർ (ഡി.ടി.ഒ) സാം ലോപ്പസിനെ പൊലീസ് മർദിച്ചുവെന്നാണ് ജീവനക്കാരുടെ ആരോപണം. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
ഇതേത്തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർ സി.പി.ഒ ശ്യാമിനെ മർദിച്ചതായി പൊലീസുകാർ പറയുന്നു. പൊലീസുകാർ പ്രൈവറ്റ് ബസുകൾക്ക് വേണ്ടി കെ.എസ്.ആർ.ടി.സിയെ ദ്രോഹിക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.