വീട്ടമ്മയുടെ ആത്മഹത്യ: സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണം: ചെന്നിത്തല 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയത് കാരണം സാധുവായ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നത്. ആരുടെയും മനസിനെ കുത്തി നോവിപ്പിക്കുന്നതാണ്  ഈ സംഭവമെന്ന് ചെന്നിത്തല പറഞ്ഞു. 

മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നില്‍ക്കക്കള്ളിയില്ലാതെയാണ് ആ വീട്ടമ്മ ആത്മഹത്യ ചെയ്തത്. ഇത് ഈ വീട്ടമ്മയുടെ മാത്രം അവസ്ഥയല്ല. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണ്. വൃദ്ധരും അവശരുമായ മിക്കവര്‍ക്കും മരുന്ന് വാങ്ങുന്നതിനുള്ള കാശ് കൈയ്യിലില്ലാതെ വിഷമിക്കുകയാണ്.

ഈ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും പണമുണ്ട്.  ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്‌നമായി കണ്ട് സര്‍ക്കാര്‍ കണ്ണ് തുറന്ന് നിരാലംബരായ കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - KSRTC pension stops, house woman ends life- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.